ജാമ്യവ്യവസ്ഥ ലംഘിച്ചു; സ്വലാഹുദ്ദീന്‍ വധക്കേസ് പ്രതി അറസ്റ്റിൽ


ജാമ്യവ്യവസ്ഥ ലംഘിച്ചു; സ്വലാഹുദ്ദീന്‍ വധക്കേസ് പ്രതി അറസ്റ്റിൽ 

കണ്ണൂര്‍: ജാമ്യവ്യവസ്ഥ ലംഘിച്ചതിന് കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു. കണ്ണവത്തെ എസ് ഡി പിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍ വധക്കേസ് പ്രതി ചിറ്റാരിപ്പററമ്പ് ചുണ്ടയിലിലെ പള്ളിയത്ത് ഞാലില്‍ ഹൗസില്‍ അമല്‍ രാജിനെയാണ് കണ്ണവം എസ് ഐ ടി എം വിപിനും സംഘവും അറസ്റ്റ് ചെയ്തത്. സലാഹുദ്ദീന്‍ വധക്കേസ് പ്രതിയായ അമല്‍രാജ് ജാമ്യവ്യവസ്ഥ കളോടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു. ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച രാത്രി അമല്‍ രാജിനെ കണ്ണവം പോലിസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടേയും കൂത്തുപറമ്പ് എസി പി യുടെയും നിര്‍ദ്ദേശപ്രകാരമാണ് കണ്ണവം എസ് ഐ ടിഎം വിപിന്റെ നേതൃത്വത്തില്‍ കണ്ണവം പോലിസ് അമല്‍ രാജിനെ പിടികൂടിയത്. കൊലപാതക കേസിന് പുറമെ മറ്റ് നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.