കാറിൽ കടത്തിയ മൂന്ന് ലക്ഷം രൂപയുടെ പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ

കാറിൽ കടത്തിയ മൂന്ന് ലക്ഷം രൂപയുടെ പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ

കാസര്‍കോട്: മംഗലാപുരത്ത് നിന്നും കാറില്‍ കടത്തി കൊണ്ടുവരികയായിരുന്ന മൂന്ന് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയിൽ. കാസറഗോഡ് മധൂര്‍ ഉളിയത്തടുക്ക സ്വദേശി ഹാഷിക്കുദ്ദീനെ (30 ) യാണ് മഞ്ചേശ്വരം എക്സൈസ്ചെക്ക് പോസ്റ്റില്‍ വെച്ച് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ് കുമാറും സംഘവും പിടികൂടിയത്. പിടിക ഇന്നലെ രാത്രി യിൽ വാഹന പരിശോധനക്കിടെയാണ് കാറില്‍ കടത്തിക്കൊണ്ടു പോകുകയായിരുന്ന
265 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
ജില്ലയില്‍ വന്‍ തോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ ഹാഷിക്കുദീനെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. റെയ്ഡിൽ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. റിനോഷ്, പ്രിവന്റീവ് ഓഫീസര്‍ ജനാര്‍ദ്ദനന്‍.കെ.എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിഷാദ് പി നായര്‍, മുഹമ്മദ് ഇജ്ജാസ് പി പി, ദിനൂപ് കെ, അഖിലേഷ് എം എം, സബിത്ത് ലാല്‍ വി ബി എന്നിവരും ഉണ്ടായിരുന്നു.