കനത്ത മഴ: വടക്കൻ കേരളത്തിൽ പരക്കെ നാശനഷ്ടം, കോളയാട് നിർമാണത്തിലിരുന്ന ഇരുനില വീട് നിലംപതിച്ചു




കനത്ത മഴ: വടക്കൻ കേരളത്തിൽ പരക്കെ നാശനഷ്ടം, കോളയാട്    നിർമാണത്തിലിരുന്ന ഇരുനില വീട് നിലംപതിച്ചു

കണ്ണൂർ: വടക്കൻ കേരളത്തിൽ കനത്ത മഴയിൽ പരക്കെ നാശനഷ്ടം. കോളയാട് ചിറേരി ബാബുവിന്റെ നിർമാണത്തിലുള്ള ഇരുനില വീട് മഴയിൽ നിലംപതിച്ചു. രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം.

കോഴിക്കോട് നാദാപുരം ചെറുമോത്തും വെള്ളൂരിലും മേപ്പയ്യൂരിലും മരം വീണ് വീടുകൾക്ക് കേടുപാട് സംഭവിച്ചു. മേപ്പയ്യൂർ ചങ്ങരംവെള്ളി മീത്തലെചാലിൽ കുഞ്ഞബ്ദുള്ളയുടെ വീടാണ് ഭാഗികമായി തകർന്നത്.

ചിയ്യൂരിൽ ട്രാൻസ്ഫോമറിന് മുകളിൽ തെങ്ങ് വീണു. കോഴിക്കോട് കുറ്റ്യാടി വടയത്തും മലപ്പുറം പോത്തുകല്ലിലും കിണർ ഇടിഞ്ഞ് താഴ്ന്നു. കുറ്റ്യാടിയിൽ തയ്യുള്ളപറമ്പിൽ വാസുവിന്റെയും പോത്തുകല്ലിൽ നെട്ടിക്കുളം ജോർജിന്റെയും വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്.