ഉരുവച്ചാലിൽ സ്ത്രീയെ ഉപദ്രവിച്ച് മൊബൈൽ ഫോൺ കവർന്നയാളെ തേടി മയ്യിൽ പൊലീസ്

കുറ്റ്യാട്ടൂര്‍ : ഉരുവച്ചാലിന് സമീപം ഇന്നലെ വൈകുന്നേരം സ്ത്രീയെ ഉപദ്രവിച്ച് മൊബൈല്‍ ഫോണുമായി കടന്നയാളെ തേടി മയ്യിൽ പോലീസ്. ഇയാളുടെ സി സി ടി വി ദൃശ്യം പുറത്ത് വന്നു.

സ്കൂട്ടിയില്‍ വരികയായിരുന്ന സ്ത്രീയെ തള്ളിയിട്ട് മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ മാല കിട്ടാത്തതിനാല്‍ സ്ത്രീയുടെ മൊബൈൽ തട്ടിയെടുത്ത് മുങ്ങുകയായിരുന്നു.


മയ്യില്‍ പൊലീസെത്തി അന്വേഷണം നടത്തി. വടുവന്‍കുളത്തെ ബേക്കറിയിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്.

മുകളിൽ കൊടുത്തിരിക്കുന്ന ചിത്രത്തിലെ വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ മയ്യില്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍: 04602 274000