കൺസ്ട്രക്ഷൻ എക്യുപ് മെൻൻ്റ്ഓണേഴ്സ് അസോസിയേഷൻ പേരാവൂർ മേഖലാ കൺവെൻഷൻ

കൺസ്ട്രക്ഷൻ എക്യുപ്  മെൻൻ്റ്ഓണേഴ്സ് അസോസിയേഷൻ പേരാവൂർ മേഖലാ കൺവെൻഷൻ



കേളകം: കൺസ്ട്രക്ഷൻ എക്യുപ്  മെൻൻ്റ്ഓണേഴ്സ് അസോസിയേഷൻ പേരാവൂർ മേഖലാ കൺവെൻഷൻ വ്യാഴാഴ്ച പത്തുമണിക്ക് കേളകം ജെ.കെ. റസിഡൻസി ഓഡിറ്റോറിയത്തിൽ  നടക്കുന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡൻറ് ജിജി കടവിൽ ഉദ്ഘാടനം ചെയ്യുമെന്ന് മേഖലാ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ മേഖല പ്രസിഡണ്ട് ബി.കെ. സക്കറിയ അദ്യക്ഷത വഹിക്കും.മേഖലാ സെക്രട്ടറി എൻ.കെ. അനീഷ് റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സെമീർ ബാബു മുഖ്യപ്രഭാഷണം നടത്തും .
കൺസ്ട്രക്ഷൻ എക്യുമെൻൻ്റ് ഓണേഴ്സ് അസോസിയേഷൻ നടപ്പാക്കുന്ന ആശ്രയപദ്ധതി വിശദീകരണം ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഖാദർ കടൂർ നിർവ്വഹിക്കും. ആശ്രയ പദ്ധതി ഫണ്ട് സ്വീകരണം ജില്ലാ സെക്രട്ടറി പ്രദീപ് കുമാർ നിർവഹിക്കും.മേഖലാ പ്രസിഡണ്ട് ടി.കെ. സക്കറിയ, സെക്രട്ടറി എൻ. കെ. അനീഷ്, ഖജാൻജി കാട്ടു കുന്നേൽ ജെയിംസ് എന്നിവർ  വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .