തൊണ്ടിയിൽ സെന്റ്. ജോൺസ് യുപി സ്കൂളിൽ എപിജെ അബ്ദുൽ കലാം അനുസ്മരണം

തൊണ്ടിയിൽ സെന്റ്. ജോൺസ് യുപി സ്കൂളിൽ എപിജെ അബ്ദുൽ കലാം അനുസ്മരണം


പേരാവൂർ: തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ എപിജെ അബ്ദുൾ കലാം അനുസ്മരണം നടത്തി.
സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷത വഹിച്ചു. ഇന്ത്യക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ച ലാളിത്യത്തിന്റെ  പ്രതിരൂപമാണ് അബ്ദുൽ കലാം എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാമേശ്വരത്ത് പത്രം വിറ്റിരുന്ന ഒരു കുട്ടിയിൽ നിന്ന് ഇന്ത്യയുടെ ആണവ ശാസ്ത്രജ്ഞൻ മുതൽ രാഷ്ട്രപതി വരെ എത്തിപ്പെടാനുള്ള അദ്ദേഹത്തിന്റെ പരിശ്രമം എല്ലാവർക്കും മാതൃക ആയിരിക്കട്ടെ എന്ന് മുഖ്യപ്രഭാഷകൻ അനൂപ് സ്കറിയ ഓർമിപ്പിച്ചു. ജീവിതം ഒരു പാഠപുസ്തകമാക്കിയ അഗ്നിച്ചിറകാണ് അബ്ദുൽ കലാം എന്ന് സയൻസ് വിഭാഗം മേധാവി ഷീന എൻ വി അഭിപ്രായപ്പെട്ടു അധ്യാപകരായ ജാക്സൺ മൈക്കിൾ, ജെസ്സി എബ്രഹാം, നീനു ജോസഫ്, സിസ്റ്റർ മോളി എ കെ, സ്കൂൾ ലീഡർ ദർശൻ സുഹാസ് എന്നിവർ സംസാരിച്ചു.