പൊലീസ് വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു, എസ്ഐ അടക്കം നാല് പേർക്ക് പരിക്ക്


ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
പൊലീസ് വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു, എസ്ഐ അടക്കം നാല് പേർക്ക് പരിക്ക്


കോഴിക്കോട്: പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ട് എസ്ഐ അടക്കം നാല് പേർക്ക് പരിക്കേറ്റു. കോഴിക്കോട് കായണ്ണയിലാണ് സംഭവം. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപെട്ടത്. പേരാമ്പ്ര എസ്‌ഐ ജിതിൻ വാസ്, സിവിൽ പോലീസ് ഓഫീസർമാരായ കൃഷ്ണൻ, അനുരൂപ്, ദിൽഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിനിടെ കവളപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. വെള്ളിയാഴ്ച അർധരാത്രി കാരക്കാട് അയ്യപ്പ ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. കവളപ്പാറ സ്വദേശി കശ്യപിന്റെ ബൈക്കാണ് കത്തി നശിച്ചത്. ഇദ്ദേഹം വീട്ടിലേക്ക് വരികയായിരുന്നു. കശ്യപ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.