ഗവൺമെന്റ് ആശുപത്രികൾക്കു മുൻപിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം

ഗവൺമെന്റ് ആശുപത്രികൾക്കു മുൻപിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം
 
 കൂത്തുപറമ്പ്: സംസ്ഥാനത്തെ മുഴുവൻ ആശുപത്രികൾക്കു മുമ്പിലും പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും 24 മണിക്കൂർ പോലീസ് ഡ്യൂട്ടി ഉണ്ടാകണമെന്നും സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അനീഷ് രാമചന്ദ്രൻ ആവശ്യപ്പെട്ടു.
           കൂത്തുപറമ്പിൽ വെച്ച് നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് നേതൃത്വ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവേ ആണ് ഈ വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചത്
         യോഗത്തിൽ വച്ച് സംസ്ഥാന കമ്മിറ്റിയിൽ ഒഴിവ് വന്ന പ്രസിഡന്റിന്റെ സ്ഥാനത്തേക്ക് ശ്രീ പറമ്പൻ പ്രകാശന്റെ പേര് ട്രഷറർ അജീഷ് മൈക്കിൾ നിർദ്ദേശിക്കുകയും ജോയിൻ സെക്രട്ടറി ശ്രീ ജിനോ ആലക്കോട്  പിന്താങ്ങിയതായും അറിയിച്ചതിന് ഭാഗമായി പറമ്പൻ പ്രകാശൻ എന്നവരെ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ പുതിയ പ്രസിഡണ്ടായി നിയമിച്ചു
        ആതുര സേവന രംഗത്ത് ഊർജ്ജസ്വലരായ യുവതി യുവാക്കളെ പഞ്ചായത്ത് തലത്തിൽ അണിനിരത്തിക്കൊണ്ട് സൗജന്യ സാമൂഹ്യ സേവനം ചെയ്യുന്നതിനായി സജ്ജമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
2023-2024ലെ
 സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി,(Reg.NO.KSR/CA/62/2023) സംസ്ഥാന ഭാരവാഹികൾ
 പ്രസിഡണ്ട്... ശ്രീ പറമ്പൻ പ്രകാശൻ
വൈസ് പ്രസിഡണ്ട്... ശ്രീമതി റീന കെ ആർ
 ജനറൽ സെക്രട്ടറി.. ശ്രീ അനീഷ് രാമചന്ദ്രൻ
 ജോയിൻ സെക്രട്ടറി... ശ്രീ ജിനോ ആലക്കോട്
 ട്രഷറർ.. ശ്രീ അജീഷ് മൈക്കിൾ.