കണ്ണൂര്‍ വിമാനത്താവളം: പ്രതിഷേധ സായാഹ്നം

കണ്ണൂര്‍ വിമാനത്താവളം: പ്രതിഷേധ സായാഹ്നം

മട്ടന്നൂര്‍: ബ്രിട്ടീഷുകാര്‍ മലബാറിനോട് കാണിച്ച വിവേചനരാഷ്ട്രീയമാണ് നരേന്ദ്രമോദി സര്‍ക്കാറും മലബാറിനോട് കാണിക്കുന്നതിന്റെ ഉദാഹരണമാണ് വിമാനത്താവളത്തോടുള്ള അവഗണനയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തെ തകര്‍ക്കുവാനുള്ള ഗൂഢനീക്കത്തെ ചെറുക്കുക എന്ന മുദ്രാവാക്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാകമ്മിറ്റി നടത്തിയ പ്രതിഷേധസായാഹ്നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൗതിക സാഹചര്യവും ഇന്ത്യയില്‍ യാത്രക്കാര്‍ കൂടുതലുള്ള 10 വിമാനത്താവളങ്ങളില്‍ ഒന്നായിട്ടും കണ്ണൂരിന് കൃത്രിമമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുവാന്‍ ശ്രമിക്കുന്നത് ഈ ശ്രമത്തെ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയില്‍ അധ്യക്ഷത വഹിച്ചു. ജ്യോതിവാസ് പറവൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു 
കെ.പി. ബഷീര്‍, ഫൈസല്‍ മാടായി, പള്ളിപ്രം പ്രസന്നന്‍, സല്‍മാന്‍ ഫാരിസ്, അബ്ദുള്‍ വാഹിദ്, ചന്ദ്രന്‍ മാസ്റ്റര്‍,ലില്ലി ജെയിംസ്, യു.വി. സുബൈദ, വി.പി. മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു.
സി.കെ. മുനവ്വിര്‍ സ്വാഗതവും ടി.കെ. മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.