ബീന റോജസ് അയ്യൻകുന്ന് പഞ്ചായത്ത് വൈസ്പ്രസിഡന്റായി സ്ഥാനമേറ്റു

ബീന റോജസ് അയ്യൻകുന്ന് പഞ്ചായത്ത് വൈസ്പ്രസിഡന്റായി സ്ഥാനമേറ്റു
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്ത് വൈസ്. പ്രസിഡന്റായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ബീന റോജസ് സത്യപ്രതിജ്ഞചൊല്ലി അധികാരമേറ്റു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ഛൻ പൈമ്പള്ളിക്കുന്നേൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ വരണാധികാരി മട്ടന്നൂർ എംപ്ലോയിമെന്റ ഓഫീസർ മുഹമ്മദ് അർഷാദ് സന്നിഹിതനായിരുന്നു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മിനി വിശ്വനാഥൻ, അംഗങ്ങളായ ജോസ് എ. വൺ, ജോസഫ് വട്ടുകുളം, ബിജോയി പ്ലാത്തോട്ടം, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജെയിൻസ് .ടി. മാത്യു, മൊയ്ദീൻ മല്ലപ്പള്ളി എന്നിവർ സംസാരിച്ചു. ബീനാ റോജസ് മറുപടി പ്രസംഗം  നടത്തി.
16 അംഗം പഞ്ചായത്ത് ഭരണ സമിതിയിൽ യു ഡി എഫിലെ ധാരണ പ്രകാരം കോൺഗ്രസിലെ ലിസി തോമസ് വൈസ്. പ്രസിഡന്റ് സ്ഥാനം രാജിവെച്ചാണ് കേരളാ കോൺഗ്രസിന് നൽകിയത്. ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്‌സനായിരുന്നു ബീനാറോജസ്.