പ്രദീപ് കേളോത്ത് അനുസ്മരണവും പുരസ്‌കാര വിതരണവും

പ്രദീപ് കേളോത്ത് അനുസ്മരണവും പുരസ്‌കാര വിതരണവും


ഇരിട്ടി: കലാ സംസ്കാരിക പ്രവർത്തകനായിരുന്ന പ്രദീപൻ കേളോത്തിൻ്റെ ഒന്നാം ചരമവാർഷികം 20ന് നടുവനാട് എൽ പി സ്കൂളിൽ വെച്ച് നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 4 ന് നടക്കുന്ന കവിയരങ്ങിൽ മേഖലയിലെ പ്രമുഖ കവികൾ പങ്കെടുക്കും. തുടർന്ന് അനുസ്മരണ സമ്മേളനം സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ. രവീന്ദ്രൻ അധ്യക്ഷനാകും.
പരിപാടിയുടെ ഭാഗമായി നടത്തിയ ജില്ലാതല കവിതാ രചനാ മൽസരത്തിലെ വിജയികൾക്ക് പ്രദിപ് കേളോത്ത് സ്മാരക പുരസ്കാരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ സമ്മാനിക്കും. എൻഡോവ്മെൻ്റ് വിതരണം നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത നിർവ്വഹിക്കും.  ജില്ലാ തല കവിത രചന മത്സരത്തിൽ ഷാജു പാറക്കലിന്റെ "പീറ്റർ മാരിറ്റ്സ്ബർഗ്ഗിലെ വൃദ്ധൻ " പുരസ്കാരത്തിനർഹമായി. ''അമാവാസി " എന്ന കവിതയുടെ രചയിതാവ് കെ. നിരഞ്ജന പ്രത്യേക ജൂറി പുരസ്കാരം നേടി. എഴുത്തുകാരായ തോമസ് ദേവസ്യ, മുസ്തഫ കീത്തേടത്ത് തിരക്കഥാകൃത്ത് സുനിരാജ് കാശ്യപ് എന്നിവരടങ്ങിയ ജൂറിയാണ് കവിതകൾ വിലയിരുത്തിയത്. വാർത്താ സമ്മേളനത്തിൽ രാജീവ് നടുവനാട്, രാധാകൃഷ്ണൻ തലച്ചങ്ങാട്, മുസ്ഥഫ കീത്തടത്ത്, മനോജ് നടുവനാട് എന്നിവർ പങ്കെടുത്തു.