പരിയാരം ഗവ. ആയുർവേദ കോളേജിൽ ആയുർവാണി - ആരോഗ്യ സംപ്രേഷണ നിലയം തുറന്നു


കണ്ണൂർ :
ആരോഗ്യ ബോധവൽക്കരണ രംഗത്ത് പുതുസംരംഭമായി പരിയാരം ഗവ. ആയുർവേദ കോളേജിൽ ആരംഭിച്ച 'ആയുർവാണി'  ആരോഗ്യ സംപ്രേഷണ നിലയം എം. വിജിൻ എം.എൽ.എ  ഉദ്ഘാടനം ചെയ്തു

 ആശുപത്രിയിൽ എത്തുന്നവർക്ക് വാർഡുകളിൽ സജ്ജീകരിച്ചിട്ടുള്ള ലൗഡ് സ്പീക്കർ വഴി ആരോഗ്യ സംബന്ധമായ ലഘു പ്രഭാഷണങ്ങൾ, ചോദ്യോത്തരങ്ങൾ, ചികിത്സയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, പൊതു നിർദ്ദേശങ്ങൾ, എന്നിവയോടൊപ്പം സംഗീത പരിപാടികളും പ്രക്ഷേപണ നിലയം വഴി ആസ്വദിക്കാം.