എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനടുത്തെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി


എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനടുത്തെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തിവയനാട്: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ ചീരാലിൽ പാടിയേരി കോളനിയിലെ മുകുന്ദനാണ് മരിച്ചത്. 13 വയസായിരുന്നു. വീടിന് സമീപത്തെ ഷെഡ്ഡിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. പാടിയേരി കോളനിയിലെ ചിത്ര - കുമാർ ദമ്പതികളുടെ മകനായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. ഇതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.