യൂട്യൂബ് നോക്കി നീന്താനിറങ്ങി, ശരീരത്തിൽ കുപ്പികൾ കെട്ടിവെച്ചു; തൃശൂരിൽ 15 കാരന് ദാരുണാന്ത്യം
തൃശൂരിൽ യൂട്യൂബ് നോക്കി നീന്താൻ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു. യൂട്യൂബ് നോക്കി ശരീരത്തിൽ കുപ്പികൾ കെട്ടിവച്ച് വെള്ളത്തിൽ ഇറങ്ങുകയായിരുന്നു. ചെറുതുരുത്തി ചുങ്കം പുതുശ്ശേരിയിലെ പഞ്ചായത്ത് കുളത്തിലാണ് സംഭവം. ചെറുളിയിൽ മുസ്തഫയുടെ മകൻ ഇസ്മയിൽ (15) ആണ് മരിച്ചത്