ഇരിട്ടി - പേരാവൂർ റോഡിൽ പായം മുക്കിൽ പാതിപൊളിഞ്ഞ് നിൽക്കുന്ന പഴയ കെട്ടിടം അപകടഭീഷണി ഉയർത്തുന്നു

ഇരിട്ടി - പേരാവൂർ റോഡിൽ പായം മുക്കിൽ പാതിപൊളിഞ്ഞ് നിൽക്കുന്ന പഴയ കെട്ടിടം അപകടഭീഷണി ഉയർത്തുന്നു
ഇരിട്ടി: ഇരിട്ടി - പേരാവൂർ റോഡിൽ  പായം മുക്കിൽ പാതിപൊളിഞ്ഞ് നിൽക്കുന്ന പഴയ കെട്ടിടം അപകടഭീഷണി ഉയർത്തുന്നു.    
നിരവധി വാഹനങ്ങളും കാൽനടയാത്രികരും ഇടതടവില്ലാതെ കടന്നുപോകുന്ന റോഡിലേക്ക്‌ ഏതുനിമിഷവും ഇടിഞ്ഞു വീഴാവുന്ന നിലയിലാണ് കെട്ടിടത്തിന്റെ കിടപ്പ്. വൻ അപകടം ഉണ്ടാകുന്നതിന് മുന്നേ  കെട്ടിടം പൊളിച്ചു മാറ്റിയോ ബലപ്പെടുത്തിയോ അപകട ഭീതി ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.