കവർച്ച ; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

കവർച്ച ; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

കണ്ണൂർ.ജില്ലാ ആശുപത്രി പരിസരത്ത് നിർത്തിയിട്ട ഓട്ടോ ടാക്സി കുത്തിതുറന്ന് പണവും സ്വർണ്ണവും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ.നിരവധി മോഷണ കേസിലെ പ്രതിയായ കാസറഗോഡ് ചിറ്റാരിക്കാൽ ആയന്നൂരിലെ ഷൈജു ജോസഫിനെ (40)യാണ് സിറ്റി സ്റ്റേഷനിലെ എസ്.ഐ.പ്രമോദും സംഘവും അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസം പുലർച്ചെയാണ് ജില്ലാ ആശുപത്രി പരിസരത്ത് നിർത്തിയിട്ട ഏച്ചൂർ സ്വദേശി ഈച്ചക്കുന്നത്ത് ഹൗസിൽ ജിഷ്ണു മനോജിൻ്റെ ഓട്ടോ ടാക്സിയുടെ ഡാഷ് ബോക്സ് തകർത്ത് അകത്ത് സൂക്ഷിച്ചിരുന്ന കാൽ പവൻ്റെ കമ്മലും മൂവായിരം രൂപയും എടിഎം കാർഡും കവർന്നത്.പരാതിയിൽ കേസെടുത്ത സിറ്റി പോലീസ് അന്വേഷണത്തിനിടെ പ്രതിയെ കണ്ടെത്തുകയും ഇയാളിൽ നിന്നും രണ്ട് ഫോണും മോഷണം പോയ എ ടി എം കാർഡും മൂന്ന് പേഴ്സും ആറ് സ്പോർട്സ് പാൻ്റ്സും പിടികൂടി. ടൗണിലെ കടയിൽ നിന്നും മോഷ്ടിച്ച സാധനങ്ങളും പ്രതിയിൽ നിന്നും പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.