പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു


പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മലയാളി യുവാവ്​ റിയാദിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയും പാലച്ചിറമാട് തറമ്മൽ റോഡിൽ താമസക്കാരനുമായ മുണ്ടശ്ശേരി ഖാലിദ്-മൈമൂന ദമ്പതികളുടെ മകൻ ചേലുപാടത്ത് ഷെഫീഖ് (35) ആണ്​ മരിച്ചത്​. താമസസ്ഥലത്ത്​ വെച്ച്​ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്​ റിയാദ് ഹയാത്ത് നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സക്കിടെ ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്​തു. റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ സ്​റ്റോർ കീപ്പറായി ജോലി ചെയ്യുകയാണ്​. ഭാര്യ: സുഫൈറ, മക്കൾ: അഹ്സൽ, ഐയ്റ, സൈറ. മരണാനന്തര നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ഇസ്മാഈൽ പടിക്കൽ, ഇസ്ഹാഖ് താനൂർ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാകുന്നു.