തലശ്ശേരിയിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്ന് ഡയമണ്ട് ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ മോഷ്ടിച്ച ജോലിക്കാരി അറസ്റ്റിൽ
തലശേരി: വീട്ടുജോലിക്കിടെ ഡയമണ്ടും സ്വര്‍ണ്ണാഭരണങ്ങളും ഉള്‍പ്പടെ മോഷ്ടിച്ച് മുങ്ങിയ തമിഴ്‌നാട്ടുകാരിയെ വീട്ടമ്മ തന്ത്രപൂര്‍വ്വം വിളിച്ചു വരുത്തി പിടികൂടി.
തമിഴ്‌നാട് സേലം സ്വദേശിനി വിജയലക്ഷ്മി (45)യാണ് പിടിയിലായത്.തലശേരി ചിറക്കരയിലെ ആരിഫയുടെ വിട്ടില്‍ ക്ലീനിങ്ങിനെത്തിയ വിജയലക്ഷ്മി ഡയമണ്ട് ഉള്‍പ്പടെയുള്ള അഞ്ച് ലക്ഷം വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു