അക്ഷയ കേന്ദ്രങ്ങള്‍നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം

അക്ഷയ കേന്ദ്രങ്ങള്‍
നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം
സര്‍ക്കാരിന്റെ അംഗീകൃത പൊതുജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ക്കു സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സേവന നിരക്ക് മാത്രമേ നല്‍കേണ്ടതുള്ളൂവെന്ന് കണ്ണൂര്‍ അക്ഷയ ചീഫ് കോ- ഓര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള സേവനനിരക്ക് പൊതുജനങ്ങള്‍ക്ക് കാണത്തക്ക വിധത്തില്‍ എല്ലാ അക്ഷയകേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കുന്നതിനും, നല്‍കുന്ന സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് രസീത് എല്ലാ ഉപയോക്താക്കള്‍ക്കും നിര്‍ബന്ധമായും നല്‍കുന്നതിനും അക്ഷയ കേന്ദ്രങ്ങള്‍ക്ക് നിദേശം നല്‍കിയിട്ടുണ്ട്. 
സേവനനിരക്ക് പ്രദര്‍ശിപ്പിച്ചിട്ടില്ലെങ്കിലോ രസീത്  ലഭ്യമല്ലെങ്കിലോ ആ വിവരം ജില്ലാ ഓഫീസില്‍ അറിയിക്കാം. 0497 2712 987