കണ്ണൂരില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ വ്യാപക റെയ്ഡ്;കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ അറസ്റ്റില്‍കണ്ണൂരില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ വ്യാപക റെയ്ഡ്;കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ അറസ്റ്റില്‍
 
കണ്ണൂർ : കണ്ണൂര്‍ ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ടേഴ്സുകളിലും മുറികളിലും വീടുകളിലും പണിസ്ഥലങ്ങളിലും പൊലീസ് വ്യാപക റെയ്ഡ് നടത്തി.
പഴയങ്ങാടിയില്‍ 300 ഗ്രാം കഞ്ചാവുമായി മൂന്ന് ഒഡീഷ സ്വദേശികള്‍ പിടിയില്‍. ചൂട്ടാട്, പുതിയങ്ങാടി, പുതിയവളപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ പഴയങ്ങാടി പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇതര സംസ്ഥാന തൊഴിലാളികളായ ഇവര്‍ പിടിയിലായത്.

പുതിയങ്ങാടി പുതിയ വളപ്പ് വാടക ക്വാര്‍ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്ന ഒഡീഷ സ്വദേശികളായ ദുശ്ശാസന്‍ ബഹ്‌റ (46), സാമ്ബ്ര ബഹ്‌റ (30), നിരഞ്ചന്‍ നായിക് (25) എന്നിവരെയാണ് പഴയങ്ങാടി എസ് ഐ രൂപ മധുസൂധനന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങി പാര്‍കുന്ന പുതിയങ്ങാടിയിലും സമീപ പ്രദേശങ്ങളിലുമുള്ള ക്വാര്‍ടേഴ്‌സുകളിലും പരിസര പ്രദേശങ്ങളിന്‍ ലഹരി ഉപയോഗവും വില്‍പനയും സജീവമാണെന്ന പരാതിയിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇവര്‍ക്കെതിരെ എന്‍ ഡി പി എസ് ആക്‌ട് പ്രകാരം കേസെടുത്തു