തിരൂരങ്ങാടിയിൽ നാലുവയസുകാരിയെ പീഡിപ്പിച്ചു: ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

മലപ്പുറം: പിഞ്ചുകുഞ്ഞിന് നേരെ പീഡനം. തിരൂരങ്ങാടിയിലാണ് സംഭവം. നാല് വയസുകാരിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ പ്രതി പിടിയിലായി.
ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് സംഭവം നടന്നത്. പീഡിപ്പിക്കപ്പെട്ട നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ കൂട്ടിക്കൊണ്ടു പോയാണ് പ്രതി ബലാത്സംഗം നടത്തിയത്. കുഞ്ഞ് ഉറക്കെ കരഞ്ഞതോടെ മാതാപിതാക്കൾ സ്ഥലത്തേക്ക് ഓടിച്ചെന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി.