ജനറൽ ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് അപ്രതീക്ഷിത സന്ദർശനം നടത്തി

ജനറൽ ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് അപ്രതീക്ഷിത സന്ദർശനം നടത്തി

96 പേർ ആരോരുമില്ലാതെ പുനരധിവാസം കാത്ത് ജീവിക്കുന്നവർ; 15 പേരെ

കുമ്പനാട് ഗിൽഗാൽ ഏറ്റെടുക്കും

ആരോഗ്യ മന്ത്രി വീണാ ജോർജ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. 1, 9 വാർഡുകൾ, ഐസിയുകൾ, സ്ട്രോക്ക് യൂണിറ്റ് എന്നിവ സന്ദർശിച്ചു. ചികിത്സിച്ച് ഭേദമായ ശേഷവും ഏറ്റെടുക്കാൻ ആരുമില്ലാതെ 96 പേരാണ് ജനറൽ ആശുപത്രിയിൽ കഴിയുന്നത്. പത്തനംതിട്ട കുമ്പനാട് ഗിൽഗാലിനോട് മന്ത്രി ആവശ്യപ്പെട്ട പ്രകാരം 15 പേരെ ഏറ്റെടുക്കാൻ തയ്യാറായി. ബാക്കിയുള്ളവർ പുനരധിവാസം കാത്ത് കഴിയുകയാണ്. രോഗികളുമായും കൂട്ടിരിപ്പുകാരുമായും ജീവനക്കാരുമായും മന്ത്രി അശയവിനിമയം നടത്തി