സോപ്പ് പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ചത് 21 കോടിയുടെ ഹെറോയിൻ; തട്ടിപ്പിന്റെ പുത്തൻ രീതിയെ പൊളിച്ചടുക്കി പോലീസ്, മൂന്ന് പേർ അറസ്റ്റിൽ
ഹെറോയിൻ അടങ്ങിയ 198 സോപ്പ് ബോക്സുകൾ പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ഗുവാഹത്തിയിലെ അടുത്തുള്ള ജോറാബത്തിൽ നിന്ന് ഞായറാഴ്ച രാത്രി 2.527 കിലോഗ്രാം ഭാരമുള്ള ഹെറോയിൻ അടങ്ങിയ സോപ്പുപെട്ടിയാണ് ഗുവാഹത്തി പോലീസ് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. മണിപ്പൂർ സ്വദേശികളായ എംഡി അമീർ ഖാൻ, എംഡി യാക്കൂപ്പ്, എംഡി ജാമിർ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.
ഏകദേശം 21 കോടി രൂപ വിപണി വിലയുള്ളതും 2.527 കിലോഗ്രാം ഭാരമുള്ളതുമായ ഹെറോയിൻ 198 സോപ്പ് ബോക്സുകളിൽ നിന്നാണ് പിടിച്ചെടുത്തതെന്ന് ഗുവാഹത്തി പോലീസ് കമ്മീഷണർ ദിഗന്ത ബോറ പറഞ്ഞു.