നഷ്ടപരിഹാരം പാക്കേജിൽ ഉടക്കി ചർച്ച വഴിമുട്ടികരിന്തളം- വയനാട് 400 കെ.വി ലൈൻ വലിക്കൽ പ്രവ്യത്തി;കർമ്മ സമിതി ഭാരവാഹികളുമായുള്ള ചർച്ച പരാജയം

നഷ്ടപരിഹാരം പാക്കേജിൽ ഉടക്കി ചർച്ച വഴിമുട്ടി
കരിന്തളം- വയനാട് 400 കെ.വി ലൈൻ വലിക്കൽ പ്രവ്യത്തി;കർമ്മ സമിതി ഭാരവാഹികളുമായുള്ള ചർച്ച പരാജയം
ഇരിട്ടി: കരിന്തളം - വയനാട് 400 കെ.വി ലൈൻ പ്രവൃത്തി നടത്തുന്നതിലെ എതിർപ്പ് മറികടക്കുന്നതിനായി കെ.എസ.്ഇ.ബി ട്രാൻസ്ഗ്രിഡ് വിഭാഗം കർമ്മ സമിതി ഭാരവാഹികളുമയി നടത്തിയ ചർച്ച പരാജയം.അയ്യൻകുന്ന് പഞ്ചായത്ത് ഹാളിൽ നടന്ന ചടർച്ചയിൽ ഭൂമിയും കാർഷിക വിളകളും നഷ്ടപ്പെടുന്നവർക്ക്  പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാതെ പ്രവ്യത്തി നടത്താൻ അനുവദിക്കില്ലെന്ന നിലപാടിൽ കർഷകരും ജനപ്രതിനിധികളും കർമ്മ സമിതി ഭാരവാഹികളും ഉറച്ചു നിന്നു. ടവർ സ്ഥാപിക്കുന്നതിന് അടിത്തറ ഒരുക്കുന്നതിനുള്ള പ്രവ്യത്തി നടത്താനുള്ള അനുമതി നൽകണമെന്ന അധികൃതരുടെ ആവശ്യം അംഗീകരിച്ചില്ല.
കഴിഞ്ഞ ദിവസം കിളിയന്തറയിൽ ടവർ സ്ഥാപിക്കുന്നതിനായി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരങ്ങളുടെ സർവ്വെ നടത്താൻ എത്തിയ കെ.എസ്.ഇ.ബി സംഘത്തെ നാട്ടുകാരും കർമ്മ സമിതി ഭാരവാഹികളും ചേർന്ന് തടഞ്ഞിരുന്നു. മുറിക്കേണ്ട മരങ്ങളുടെ എണ്ണവും പ്രായവും വലിപ്പവും അധികൃതർ കണക്കാക്കിയെങ്കിലും വില നിർണ്ണയിച്ചിരുന്നില്ല. മുറിച്ചിട്ട ശേഷം സർക്കാർ വ്യവസ്ഥ പ്രകാരം വിലനിർണ്ണയും നടത്തി 60 ദിവസത്തിനുള്ളിൽ അനുവദിക്കാമെന്ന നിലപാടാണ് അധികൃതരിൽ നിന്നും ഉണ്ടായത്. വിളകൾക്ക് അർഹമായ ന്ഷഅടപരിഹാരം ഉറപ്പാക്കിയശേഷം   കൃഷിഭൂമിയിൽ പ്രവേശിച്ചാൽ മതിയെന്ന കടുത്ത നിലപാടിലാണ് കർഷകർ.
ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂമി കർഷകർക്ക് മറ്റൊരാവശ്യത്തിന് ഉപയോഗിക്കാൻ പറ്റില്ല. സർക്കാർ ന്യായ വിലയുടെ 85 ശതമാനം മാത്രമാണ് നഷ്ടപരിഹാരമായി നൽകുന്നത്് . ഇത് വളരെ തുച്ഛമായ തുകയാണ്. ഹൈവേയോട് ചേർന്ന ഭാഗങ്ങളിൽ ലക്ഷങ്ങൾ വിലവരുന്ന ഭൂമിക്ക് തുച്ഛമായ നഷ്ടപരിഹാരമാണ് നൽകുന്നത്. ഇത് പോരെന്നും പ്രത്യേക പാക്കേജ് തന്നെ പ്രഖ്യാപിക്കണമെന്നുമാണ് കർഷകരുടേയും ഭൂഉടമകളുടേയും ആവശ്യം. പ്രശ്‌നം പലതവണ മന്ത്രിമാരുടേയും ജില്ലാ കലക്ടറുടേയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു തീരുമാനവും ഉണ്ടായിട്ടില്ല. പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടായാൽ മാത്രമെ പ്രവ്യത്തി അനുവദിക്കു എന്ന നിലപാടിലാണ് ലൈവൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങൾ.
വിഷയം ചർച്ച ചെയ്യാമെന്നും കർഷകർക്കും ഭൂ ഉടമകൾക്കും അനുകൂലമായ നടപടിയുണ്ടാകുമെന്നും കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി എം.എൽ.എമാരായ സണ്ണിജോസഫിനും സജീവ് ജോസഫിനും ഉറപ്പ് നൽകിയിരുന്നു. ഇക്കാര്യത്തിൽ തീരുമാനം കാത്തിരിക്കെയാണ് ജീവനക്കാർ ധൃതിപ്പെട്ട് സ്വകാര്യ ഭൂമിയിൽ പ്രവേശിച്ച് മരങ്ങൾ മുറിക്കാനും മറ്റ് പ്രവ്യത്തികൾ നടത്താനും ഇറങ്ങിയിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.  
അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റഅ കുര്യാച്ഛൻ പൈമ്പള്ളിക്കുന്നേലിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ വൈദ്യുതി വകുപ്പിനെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എം.കൃഷ്‌ണേന്ദുവിന്റെ നേതൃത്വത്തിലുള്ള സംഘവും പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബീന റോജസ്,  അംഗങ്ങളായ മിനി വിശ്വനാശൻ, സജി മച്ചിത്താനി, പായം, അയ്യൻകുന്ന് കർമ്മ സമിതി ഭാരവാഹികളായ തോമസ് വർഗീസ് , അഡ്വ ജെയിൻസ് മാത്യു, ബെന്നി പുതിയാമ്പ്രം, ജോസഫ്  തുടങ്ങിയവർ പങ്കെടുത്തു.