കാസർഗോഡ്ജില്ലയിലെ വിവിധ ട്യൂഷൻ സെന്ററുകളിൽ വിജിലൻസ് പരിശോധന

കാസർഗോഡ്
ജില്ലയിലെ വിവിധ ട്യൂഷൻ സെന്ററുകളിൽ വിജിലൻസ് പരിശോധന കാസർഗോഡ് ജില്ലയിലെ വിവിധ ട്യൂഷൻ സെന്ററുകള്‍, പി.എസ്.സി, എൻട്രൻസ് കോചിംഗ് സെന്ററുകള്‍ തുടങ്ങിയിടങ്ങളില്‍ സര്‍ക്കാര്‍ എയിഡഡ് മേഖലയിലെ അധ്യാപകരും മറ്റിതര വകുപ്പുകളിലെ ജീവനക്കാരും ക്ലാസെടുക്കുന്നുണ്ടെന്ന വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് വിജിലൻസ് DYSP വി.കെ വിശ്വംഭരൻ്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. വിവിധ സെന്ററുകളില്‍ സ്കൂള്‍ അധ്യാപകരും മറ്റ് ജീവനക്കാരും ഇടവേളകളില്‍ ക്ലാസുകള്‍ എടുക്കുന്നതായി വ്യക്തമായിട്ടുണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയുടെ വിശദമായ റിപ്പോർട്ട്‌ വിജിലൻസ് ഡയറക്ടര്‍ക്ക് നല്‍കും. വരും ദിവസങ്ങളിലും പരിശോധന തുടരും. വിജിലൻസ് സംഘത്തില്‍ സബ് ഇൻസ്പെക്ടര്‍മാരായ വി.എം മധുസൂദനൻ, പി.വി സതീശൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടര്‍മാരായ വി.ടി സുഭാഷ് ചന്ദ്രൻ, പ്രിയാ നായര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.കെ രഞ്ജിത് കുമാര്‍, കെ.ബി ബിജു കൃഷ്ണൻ എന്നിവരും, പെരിയ സി.ഐ പ്രമോദ് കുമാറും പരിശോധനയിൽ ഉണ്ടായിരുന്നു.