കേന്ദ്ര നയങ്ങൾക്കെതിരെ സി.പി.എം. ബഹുജന ധർണ്ണ നടത്തി

കേന്ദ്ര നയങ്ങൾക്കെതിരെ സി.പി.എം. ബഹുജന ധർണ്ണ നടത്തി.


ഇരിട്ടി :  തൊഴിലില്ലായ്മയും വിലകയറ്റവുംസൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയും കേരളത്തോട് സ്വീകരിക്കുന്ന സാമ്പത്തിക ഉപരോധത്തിനെതിരെയും നടത്തുന്നേ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിട്ടിയിൽ സി.പി എം. പേരാവൂർ നിയോജക മണ്ഡലം ബഹുജന ധർണ്ണ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി ശിവദാസൻ എം.പി. ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ കിട്ടിയ വിലക്ക് വീറ്റ് കാശാക്കാനുള മൽസരമാണ് ഇപ്പോൾ മോഡി നടത്തുന്നതെ
ന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളായി കേന്ദ്ര സർവ്വീസിൽ ഒരു നിയമനവും നടത്താതെ ജീവനക്കാർക്ക് ഇരട്ടി ഭാരം ഏൽപ്പിക്കുകയാണെന്നും അദ്ദേഹംപറഞ്ഞു.
 കെ.ശ്രീധരൻ അധ്യക്ഷനായി.
അഡ്വ.ബിനോയ് കുര്യൻ, പി. ഹരീന്ദ്രൻ, കെ.വി.സക്കീർ ഹുസൈൻ, വി.ജി.പത്മനാഭൻ , പി.പി. അശോകൻ, വൈ.വൈ. മത്തായി, എൻ.ടി. റോസമ്മ, തങ്കമ്മ സ്ക്കറിയ, എം.എസ്. വാസുദേവൻ, പി.പി.ഉസ്മാൻ എന്നിവർസംസാരിച്ചു.