കുന്നോത്ത് സെന്റ് ജോസഫ്‌സ് യുപി സ്‌കൂളില്‍ സ്‌കൂള്‍ കലോത്സവം നടത്തി

കുന്നോത്ത് സെന്റ് ജോസഫ്‌സ് യുപി സ്‌കൂളില്‍ സ്‌കൂള്‍ കലോത്സവം നടത്തി



ഇരിട്ടി : കുന്നോത്ത്സെന്റ് ജോസഫ്‌സ് യുപി സ്‌കൂള്‍ കലോത്സവം പ്രധാനാധ്യാപകന്‍ മാത്യു  ജോസഫ് വരമ്പുങ്കല്‍ ഉദ്ഘാടനം ചെയ്തു.  പിടിഎ പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. മദര്‍ പിടിഎ  പ്രസിഡന്റ് ശ്രീമതി സജിനി പ്രസന്നന്‍,  സ്‌കൂള്‍ ലീഡര്‍ ഋതുനന്ദ രഞ്ജിത്ത്, പ്രോഗ്രാം കമ്മിറ്റി കോര്‍ഡിനേറ്റര്‍ സിന്ധു ജോസഫ്, കലാ കമ്മിറ്റി കണ്‍വീനര്‍ റെയ്‌ന ബിനോയ്, അധ്യാപകരായ സിസ്റ്റര്‍ ബിന്‍സി ഇമ്മാനുവല്‍, അഖില്‍ ഡോമിനിക്, ജിഷ മാത്യു, അഞ്ജു മൈക്കിള്‍, എ.ഷഹീര്‍ എന്നിവര്‍ പ്രസംഗിച്ചു.