
കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ക്ക് ആശ്വാസമാകുന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. 2008 മുതലുള്ള നികുതിയടക്കണമെന്ന ആദായനികുതി ഉത്തരവ് റദ്ദാക്കി. 2006 ലെ ഫിനാന്‍സ് ആക്ട് പ്രകാരം സഹകരണ ബാങ്കുകള്‍ നികുതിയിളവിന് അര്‍ഹതയുണ്ടായിരുന്നില്ല. ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നികുതി ഇളവ് ആവശ്യപ്പെട്ട് കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമീണ വികസന ബാങ്കാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാക്കാനാകില്ലെന്നും അതിനാല്‍ നികുതിയിളവിന് അര്‍ഹതയുണ്ടെന്ന് പുതിയ ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിലെ 74 ബാങ്കുകള്‍ക്കാണ് സുപ്രീംകോടതി വിധി ആശ്വാസകരമാകുന്നത്. 600 കോടിയോളം നികുതിയിനത്തില്‍ അടക്കണമെന്നായിരുന്നു നിര്‍ദ്ദേശം. മുതിര്‍ന്ന അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍, അഭിഭാഷകന്‍ ദീപക് പ്രകാശ് എന്നിവര്‍ ബാങ്കുകള്‍ക്ക് വേണ്ടി ഹാജരായി