ഉത്തര കേരള മലയൻ സമുദായോദ്ധാരണ സംഘം ഇരിട്ടി ശാഖാ സമ്മേളനം

ഉത്തര കേരള മലയൻ സമുദായോദ്ധാരണ സംഘം ഇരിട്ടി ശാഖാ സമ്മേളനം ഇരിട്ടി: ഉത്തര കേരള മലയൻ സമുദായോദ്ധാരണ സംഘം ഇരിട്ടി ശാഖാ സമ്മേളനം കീഴൂർ നിവേദിതാ വിദ്യാലയത്തിൽ നടന്നു. വത്സൻ തില്ലങ്കേരി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന പ്രസഡന്റ് നരവൂർ സജീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. നേതാക്കളായ കോട്ടയം ദിനേശൻ, കണ്ണൻ മലപ്പട്ടം, മിഥുൻ നെല്ലൂന്നി, ഇരിട്ടി സഖാ വനിതാ സിക്രട്ടറി കവിജ, നിഷ, പ്രണവ് മാടത്തിൽ എന്നിവർസംസാരിച്ചു. കലാഭവൻ ഫൗണ്ടേഷൻ ഓടപ്പഴം പുരസ്‌കാര ജേതാവ് അനുശ്രീ പുന്നാട്, കെ.പി. അനുരാഗ് , ഉന്നത വിജയം നേടിയ വിദ്യാർഥികൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.