കൊട്ടിയൂർ ഐ. ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവത്തിന് തിരി തെളിഞ്ഞു


ഈ അധ്യയന വർഷത്തെ സ്കൂൾ തല കലോത്സവം കൊട്ടിയൂർ ഐ ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ പ്രശസ്ത പുല്ലാംകുഴൽ വിദഗ്ദനും സംഗീത സംവിധായകനുമായ അഭിഷാഷ് കൊളക്കാട് നിർവഹിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.ജോർജ്കുട്ടി കണിപ്പള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ വർഗ്ഗീസ് ഇ.കെ സ്വാഗതം ആശംസിച്ചു. ചടങ്ങിന് ആശംസകൾ അർപ്പിച്ച് ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ ശ്രീ എം.എ മാത്യു, പി.ടി.എ പ്രസിഡൻ്റ് ശ്രീ സാജു മേൽപ്പനാംതോട്ടം എന്നിവർ സംസാരിക്കുകയും വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ പ്രണവ് എൻ.എസ് സംഗീതം ആലപിക്കുകയും ചെയ്തു.കലോത്സവ കൺവീനർ പി.ടി.സോമരാജ് മാസ്റ്റർ ചടങ്ങിൽ സന്നിഹിതരായവർക്ക് നന്ദിയർപ്പിച്ചു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ നാല് ഗ്രൂപ്പുകളിലായി വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.