ഉളിക്കൽ എസ് ഐയെ കൈയ്യേറ്റം ചെയ്ത സംഭവം: പ്രതികൾ റിമാൻ്റിൽ

ഉളിക്കൽ എസ് ഐയെ കൈയ്യേറ്റം ചെയ്ത സംഭവം: പ്രതികൾ റിമാൻ്റിൽ


ഇരിട്ടി :  ഉളിക്കൽ ടൗണിൽ ബഹളം വക്കുന്നതിനിടെ  തടയാനെത്തിയ ഉളിക്കൽ പോലീസ്  സംഘത്തിലെ എസ്ഐയെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ രണ്ട് പേർ റിമാൻ്റിൽ. ഉളിക്കൽ നുച്ചിയാട് സ്വദേശികളായ പി. നൗഷാദ് (36), റസാക്ക് (40) എന്നിവരെയാണ് കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തത്.
ഉളിക്കൽ ഗ്രേഡ്എസ് ഐ കെ. ശശീന്ദ്രനെയാണ് രണ്ടംഗസംഘം കയ്യേറ്റം ചെയ്തത്. ഉളിക്കൽ സി ഐ  സുധീർ കല്ലൻ്റെ നേതൃത്വത്തിൽ    ഇരുവരെയും സംഭവസ്ഥലത്തു നിന്നും കസ്റ്റഡിയിൽ എടുത്തിരുന്നു. പോലീസിന്റെ  ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പൊതുസ്ഥലത്ത് വെച്ച് സംഘർഷമുണ്ടാക്കിയതിനും ജാമ്യമില്ലാ വകുപ്പു പ്രകാരം ആണ് കേസ്. 
ചൊവ്വാഴ്ച രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. ഉളിക്കൽ ടൗണിൽ നൗഷാദും റസാക്കും ചിലരുമായി ബഹളം വെയ്ക്കുന്നതിനിടെ ടൗണിൽ പ്രതികൾ ബഹളം വെക്കുന്ന  വിവര മറിഞ്ഞ് സ്ഥലത്തെത്തിയ എസ്ഐ  ശശീന്ദ്രന് നേരെ ഇവർ തിരിയുകയും രണ്ടുപേരും ചേർന്ന് മർദ്ദിക്കുകയുമായിരുന്നു. പരുക്കേറ്റ എസ് ഐ  ശശീന്ദ്രൻ ഇരിട്ടി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിരുന്നു.