ഇരിട്ടി: വടകരക്ക് സമീപം നിർത്തിയിട്ട ടാങ്കർ ലോറിയിലിടിച്ചുണ്ടായ കാർ അപകടത്തിൽ മരണമടഞ്ഞ എടൂർ സ്വദേശിയും ചിത്രകാരനും എഴുത്തുകാരനും ഗായകനുമായിരുന്ന യുവ വൈദികൻ ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ സ്മരണാർത്ഥം നടത്തുന്ന ഫാ. മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ചിത്രരചനാ മത്സരം "വരയോളം" എടൂർ സെന്റ് മേരീസ് ഹൈസ്കൂളിൽ വച്ച് നവംബർ 11 ന് നടക്കും. കണ്ണൂർ ജില്ലാ അടിസ്ഥാനത്തിൽ നടക്കുന്ന മൽസരത്തിൽ യു.പി , ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗ ത്തിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. മൽസരത്തിൽ ഒന്നും, രണ്ടും സ്ഥാനം നേടുന്നവർക്ക് 2023 നവംബർ 19 ന് സാൻ ജോസ് മെട്രോപൊളിറ്റൻ സ്കൂൾ, തലശ്ശേരിയിൽ വച്ച് നടത്തപ്പെടുന്ന ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ ജീവചരിത്രം 'താലന്ത് ' ന്റെ പ്രകാശന ചടങ്ങിൽ വച്ച് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകും. വാട്ടർ കളറാണ് ചിത്രരചനാമാധ്യമം. പേപ്പർ മത്സര സ്ഥലത്ത് വിതരണം ചെയ്യും. മറ്റ് ആവശ്യമായ ഉപകരണങ്ങൾ മത്സരാർഥികൾ കരുതേണ്ടതാണ്. എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ 2000 എസ് എസ് എൽസി ബാച്ച് ''നെല്ലിക്ക' യാണ് പരിപാടി സംഘടിപ്പിക്കുന്നത്. മൽസരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് 8075779406 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനുള്ള അവസാന തീയതി നവംബർ 8.
ഫാ. മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ചിത്രരചനാ മത്സരം നവംബർ 11 ന് എടൂരിൽ
ഫാ. മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ചിത്രരചനാ മത്സരം നവംബർ 11 ന് എടൂരിൽ