യു.എസിൽ വെടിവെപ്പ്; 16 പേർ കൊല്ലപ്പെട്ടു

യു.എസിൽ വെടിവെപ്പ്; 16 പേർ കൊല്ലപ്പെട്ടുവാഷിങ്ടൺ: യു.എസിൽ തോക്ക്ധാരി നടത്തിയ വെടിവെപ്പിൽ 16 പേർ കൊല്ലപ്പെടുകയും 60ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ലൂസ്റ്റണിലെ മെയിനിൽ  ഒരു ബാറിലും റസ്റ്ററന്റിലും ബൗളിങ് ഏരിയയിലുമാണ് വെടിവെപ്പുണ്ടായത്.

ബുധനാഴ്ച രാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. ഒന്നിലധികം ഇടങ്ങളിൽ വെടിവെപ്പുണ്ടായ വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ലുസ്റ്റണിൽ വെടിവെപ്പുണ്ടായെന്നും നിയമപാലകരുടെ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നുമായിരുന്നു ഗവർണർ ജാനറ്റ് മിൽസിന്റെ നിർദേശം.  വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങളും പൊലീസ് പുറത്ത് വിട്ടു.