സംസ്ഥാനത്ത് നാളെ (31.10.2023) സ്വകാര്യ ബസ് സമരം

സംസ്ഥാനത്ത് നാളെ (31.10.2023) സ്വകാര്യ ബസ് സമരം 

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കിനൊരുങ്ങുന്നു. അടുത്ത മാസം 21 മുതല്‍ പണിമുടക്കാനാണ് തീരുമാനം. ബസ് ഉടമകളുടെ സംയുക്ത സമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് മുന്നോടിയായാണ് നാളെ  സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുമെന്നും ബസ് ഉടമാ സംഘടനകളുടെ ഭാരവാഹികള്‍ അറിയിച്ചു.