മരണക്കെണിയൊരുക്കി കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന മാക്കൂട്ടം ചുരം പാത
ഇരിട്ടി: മരണക്കെണിയൊരുക്കി കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന മാക്കൂട്ടം ചുരം പാത. കൂട്ടുപുഴ മുതൽ പെരുമ്ബാടി വരെയുള്ള ഭാഗം ഏകദേശവും തകർന്നതോടെ അന്തസ്സംസ്ഥാന യാത്ര കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്.
ഇരുപത് കിലോമീറ്റർ പാതയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും വൻ കുഴികളാണ് .ആംബുലൻസ് അടക്കം ദിനംപ്രതി ചെറുതും വലതുമായ നൂറുകണക്കിന് യാത്രാവാഹനങ്ങളും കേരളത്തിലേക്കുള്ള പഴം പച്ചക്കറി വാഹനങ്ങൾ ഉൾപ്പെടെ അനേകം ചരക്ക് വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട് . കൊടും വളവുകളിലെ വലിയ ഗർത്തങ്ങൾ വലിയ വാഹനങ്ങൾക്കുപോലും വലിയ ഭീഷണിയായിട്ടുണ്ട്. റോഡ് തകർന്നതോടെ പല സ്ഥലങ്ങളിലും സൈഡ് കൊടുക്കാൻ പോലും പറ്റാത്ത സ്ഥിതിയാണുള്ളത്. ഇരുപത്തിനാലു മണിക്കൂർ യാത്രാനുമതിയുള്ള പാതയിൽ
കണ്ണൂരിനേയും കുടകിനെയും വളരെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന അന്തർ സംസ്ഥാന റോഡാണിത് മട്ടന്നൂർ എയർപോർട്ടിന് പുറമെ കുടക് ജനതയുടെ സംസ്കാരവും ആചാരവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന നിരവധി ആരാധനാലയങ്ങൾ ഉള്ള കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കുന്ന റോഡു കൂടിയാണിത്.
പേടിപ്പിച്ച് അപകടമരണങ്ങൾ
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ചുരം റോഡിൽ ഇരട്ടി ഉളിയിൽ സ്വദേശി ബൈക്ക് യാത്രികൻ അപകടത്തിൽ പെട്ട് അതിദാരുണമായി മരിച്ചിരുന്നു.പകൽ പോലും
ഇതുവഴിയുള്ള യാത്ര അരക്ഷിതത്വം നിറഞ്ഞതായിട്ടുണ്ട്. പതിനാറു കിലോമീറ്ററോളം ദൂരം ബ്രഹ്മഗിരി വന്യജീവി
സങ്കേതത്തിനുള്ളിലൂടെയാണ് പാത
കടന്നുപോകുന്നത്. മൊബൈൽ റേഞ്ചില്ലാത്ത വനമേഖലയിലൂടെയുള്ള യാത്രയ്ക്കിടെ അപകടം നടന്നാൽ പുറംലോകം അറിയാൻ മണിക്കൂറുകൾ എടുക്കും.സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലം അപകടത്തിൽപെടുന്നവരെ സഹായിക്കാൻ പോലും അധികമാരും നിൽക്കാറുമില്ല. വളവുകളിൽ സ്ഥാപിച്ച ബാരിക്കേഡുകൾ പൂർണ്ണമായും നശിച്ചുകഴിഞ്ഞു. ഇവ ബലപ്പെടുത്താൻ ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല . പ . പല വളവുകളിലും വാഹനം ഇടിച്ചു തകർന്ന സുരക്ഷാ വേലികൾക്ക് പകരം അപകട മുന്നറിയിപ്പ് തരുന്ന റിബ്ബൺ മാത്രമാണ് ഉള്ളത്. മട്ടന്നൂർ വിമാനത്തവളം യാഥാർഥ്യമായതോടെ ചുരം റോഡിന്റെ പ്രധാന്യം ഇരട്ടിയായെങ്കിലുംചുരം റോഡിന്റെ പ്രധാന്യം ഇരട്ടിയായെങ്കിലും റോഡിന്റെ അവസ്ഥ യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു. ചുരംപാതയെ ദേശീയപാതയാക്കി ഉയർത്താനുള്ള നടപടികളും എങ്ങുമെത്തിയില്ല.
കോടികളുടെ വരുമാനം; എന്നിട്ടും കേരളത്തിൽ നിന്നും ചുരം പാത വഴിയുള്ള യാത്രക്ക് കർണ്ണാടക വനം വകുപ്പ് ഇപ്പോൾ ഈടാക്കുന്നത് 20 രൂപയാണ്. വനം വകുപ്പ് രൂപ വാങ്ങുന്ന ചെക്ക് പോസ്റ്റിന്റെ മുന്നിൽ പോലും റോഡ് പൊട്ടിപ്പൊളിഞ്ഞാണ്. വഴിയരികിലെ കൂറ്റൻ മരങ്ങൾ വീണ് ഉണ്ടാകുന്ന അപകടങ്ങളും മണിക്കൂറുകളോളം ചുരം പാതയിൽ ഗതാഗതം തടസപ്പെടുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. പലപ്പോഴും ഇരിട്ടിയിൽ നിന്നും എത്തുന്ന ഫയർ ഫോഴ്സ് ആണ് വഴിയിലെ തടസങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കുന്നത്.