ചൊറുക്കള - ബാവുപ്പറമ്പ് - മുല്ലക്കൊടി - കൊളോളം - ചാലോട് വിമാനത്താവളം റോഡ്;സ്ഥലമേറ്റെടുക്കാൻ വിജ്ഞാപനമായി

ചൊറുക്കള - ബാവുപ്പറമ്പ് - മുല്ലക്കൊടി - കൊളോളം - ചാലോട് വിമാനത്താവളം റോഡ്;
സ്ഥലമേറ്റെടുക്കാൻ വിജ്ഞാപനമായി


മട്ടന്നൂർ : വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന ചൊറുക്കള - ബാവുപ്പറമ്പ് - മുല്ലക്കൊടി - കൊളോളം - ചാലോട് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനമിറങ്ങി.

കണ്ണൂർ വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന ആറ് റോഡുകളിൽ ഒന്നാണിത്. നിലവിലുള്ള റോഡിന് ഇരുവശവും വീതി കൂട്ടിയാണ് റോഡ് നവീകരിക്കുക. ഭൂമി ഏറ്റെടുക്കൽ നടപടിക്ക് കളക്ടറെ ചുമതലപ്പെടുത്തി നേരത്തേ ഉത്തരവായിരുന്നു.

ചൊറുക്കളയിൽ നിന്ന് നണിച്ചേരിക്കടവ്, മുല്ലക്കൊടി, മയ്യിൽ, കുറ്റ്യാട്ടൂർ കൊളോളം, ചാലോട് വഴിയാണ് റോഡ് വികസിപ്പിക്കുക. 27.2 കിലോമീറ്റർ നീളത്തിലാണ് റോഡ് നിർമിക്കുന്നത്. തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളിലെ ഏഴ് വില്ലേജുകളിലായി ആകെ 7.15 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.