ഉംറ കർമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ മലയാളി തീർത്ഥാടക മരിച്ചു

ഉംറ കർമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ മലയാളി തീർത്ഥാടക മരിച്ചു

ജിദ്ദ: മലയാളി ഉംറ തീർത്ഥാടക ജിദ്ദ വിമാനത്താവളത്തിൽ മരിച്ചു. പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശി പരേതനായ തലക്കലകത്ത് അബൂബക്കറിന്റെ ഭാര്യ ആമിന (56) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ബന്ധുവിനോടൊപ്പം ഉംറക്കെത്തിയതായിരുന്നു. ഉംറ കർമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ബുധനാഴ്ച പുലർച്ചെ ജിദ്ദ വിമാനത്താവളത്തിൽ എത്തിയതായിരുന്നു.ഇവിടെ വെച്ച് ദേഹാസ്വസ്ഥ്യം ആനുഭവപ്പെട്ടു. തുടർന്ന് ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ജിദ്ദ കെഎംസിസി വെൽഫയർ വിംങിൻ്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ റുവൈസ് ഖബർസ്ഥാനിൽ മറവ് ചെയ്തു.