ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​വ​ണ്ണാ​മ​ലൈ​യി​ല്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് വൻ അ​പ​ക​ടം; ഏ​ഴ് പേ​ര്‍ മ​രിച്ചു

ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​വ​ണ്ണാ​മ​ലൈ​യി​ല്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് വൻ അ​പ​ക​ടം; ഏ​ഴ് പേ​ര്‍ മ​രിച്ചുചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​വ​ണ്ണാ​മ​ലൈ​യി​ല്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഏ​ഴ് പേ​ര്‍ മ​രി​ച്ചു. ആ​റ് ആ​സാം സ്വ​ദേ​ശി​ക​ളും ഒ​രു ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യു​മാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ കൃ​ഷ്ണ​ഗി​രി ദേ​ശീ​യ​പാ​ത​യി​ലാ​ണ് സം​ഭ​വം. പു​തു​ച്ചേ​രി​യി​ലെ പ​ശ​നി​ര്‍​മാ​ണ ഫാ​ക്ട​റി​യി​ല്‍​നി​ന്ന് വ​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ ത​മി​ഴ്‌​നാ​ട് റോ​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ച് പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ട് പേ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല