ഇരിട്ടി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവ കേരള സദസ്സിനായ
വാർഡ് തലത്തിൽ വരെ പ്രചാരണം കൊഴുപ്പിക്കുമ്പോൾ നിയോജക മണ്ഡലങ്ങളിൽ നടപ്പിലാക്കേണ്ട വികസന കാര്യങ്ങളെക്കുറിച്ച് എം എൽ എമാരുമായി ചർച്ച പോലും ഉണ്ടാകുന്നില്ലെന്ന് സണ്ണിജോസഫ് എം എൽ എ ആരോപിച്ചു. മുഖ്യന്ത്രിയുമായും മന്ത്രിമാരുമായും ചർച്ചക്കുള്ള അവസരം പോലും ഇല്ലാഞ്ഞതിനാൽ പേരാവൂർ നിയോജക മണ്ഡലത്തിലെ ജനങ്ങളെ ബാധിക്കുന്ന സുപ്രധാന കാര്യങ്ങൾ നിവേദനമായി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് സണ്ണിജോസഫ് എം എൽ എ പത്ര സമ്മേളനത്തിൽ പറഞ്ഞു.