ബംഗളൂരുവിൽ വൻ തീപിടിത്തം; പത്തോളം ബസുകൾ കത്തി നശിച്ചു, അണയ്ക്കാന്‍ തീവ്രശ്രമം

ബംഗളൂരുവിൽ വൻ തീപിടിത്തം; പത്തോളം ബസുകൾ കത്തി നശിച്ചു, അണയ്ക്കാന്‍ തീവ്രശ്രമംബംഗളൂരു: ബംഗളൂരുവില്‍ വന്‍ തീപിടിത്തം. ബംഗളൂരുവിലെ വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. ഡിപ്പോയിലുണ്ടായിരുന്ന നിരവധി സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു. നിർത്തയിട്ടിരുന്ന പത്തോളം ബസുകൾ കത്തി നശിച്ചു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല.

തീ അണയ്ക്കാന്‍ നിലവിൽ തീവ്രശ്രമം തുടരുകയാണ്. സ്ഥലത്തേക്ക് കൂടുതല്‍ ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ എത്തിയിട്ടുണ്ട്. തീ കൂടുതല്‍ വ്യാപിക്കാതിരിക്കാനുളള ശ്രമങ്ങളാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തീപടരാനുണ്ടായ കാരണം വ്യക്തമല്ല. സ്ഥലത്ത് പോലീസും എത്തിയിട്ടുണ്ട്.