കണ്ണൂരിൽ വിവാഹ സത്കാരത്തിൽ വധൂ വരൻമാരെ സ്വീകരിക്കുന്നതിനിടെ പടക്കം പൊട്ടിച്ചു: കടന്നൽക്കൂട് ഇളകി വീണ് നിരവധി പേർക്ക് കുത്തേറ്റു

കണ്ണൂരിൽ വിവാഹ സത്കാരത്തിൽ വധൂ വരൻമാരെ സ്വീകരിക്കുന്നതിനിടെ പടക്കം പൊട്ടിച്ചു: കടന്നൽക്കൂട് ഇളകി വീണ് നിരവധി പേർക്ക് കുത്തേറ്റു

കണ്ണൂർ: വിവാഹ സത്കാരത്തിനിടെ 40 ഓളം പേർക്ക് കടന്നൽ കുത്തേറ്റു. കണ്ണൂർ എൻ.എൻ.എം ഓഡിറ്റോറിയത്തിൽ ആണ് സംഭവം. കുത്തേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

ഐക്കര സ്വദേശിയുടെ വിവാഹസൽക്കരാത്തിനിടെയാണ് അപകടം. വധൂ വരൻമാരെ ഓഡിറ്റോറിയത്തിലേക്ക് സ്വീകരിക്കുന്നതിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് സംഭവം. ഓഡിറ്റോറിയത്തിന്‍റെ ഒരു വശത്തായി ഉണ്ടായിരുന്ന കടന്നൽകൂട് ഇളകിയാണ് അപകടം സംഭവിച്ചത്.