ഇരിട്ടി താലൂക്കാശുപത്രിയിൽ അനസ്തേഷ്യ വിഭാഗത്തിൽ ഉടൻ ഡോക്ടറെ നിയമിക്കും മാതൃ - ശിശു വിഭാഗത്തിന്റെ പ്രവർ്ത്തനം പൂർണ്ണ പ്രവർത്തന ക്ഷമമാക്കും - മന്ത്രി വീണാ ജോർജ്ജ്

ഇരിട്ടി താലൂക്കാശുപത്രിയിൽ അനസ്തേഷ്യ വിഭാഗത്തിൽ ഉടൻ ഡോക്ടറെ നിയമിക്കും 
മാതൃ - ശിശു വിഭാഗത്തിന്റെ  പ്രവർ്ത്തനം പൂർണ്ണ പ്രവർത്തന ക്ഷമമാക്കും  - മന്ത്രി വീണാ ജോർജ്ജ്


 
ഇരിട്ടി : അനസ്തീഷ്യാ വിഭാഗത്തിൽ ഡോക്ടർ നിയമനം ഉടൻ നടത്തി ഇരിട്ടി താലൂക്കാശുപത്രിയിൽ പ്രസവ ശസ്‌ത്രക്രിയ അടക്കം നടത്തുന്ന രീതിയിൽ  മാതൃ - ശിശു വിഭാഗത്തിന്റെ  പ്രവർ്ത്തനം പൂർണ്ണ പ്രവർത്തന ക്ഷമമാക്കുമെന്ന് ആരോഗ്യവകുപ്പ്  മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ഇരിട്ടി താലൂക്ക് ആശുപത്രി സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ രണ്ട് ഗൈനക്കോളജിസ്റ്റുകളെ നിയമിച്ചിട്ടുണ്ടെങ്കിലും അനസ്തേഷ്യാ വിഭാഗത്തിൽ പല മാർഗ്ഗത്തിലും അന്വേഷണം നടത്തിയെങ്കിലും  ഡോക്ടർമാരെ കിട്ടാനില്ലാത്ത അവസ്ഥനിലനിൽക്കുന്നുണ്ട്.