ഇരിട്ടി : കേരള സർവ്വോദയ മണ്ഡലം, കണ്ണൂർ സർവ്വോദയ സംഘം, മഹാത്മാ മന്ദിരം, മദ്യ നിരോധന സമിതി, ഗാന്ധി ദർശൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇരിട്ടി മഹാത്മാ ഗാന്ധി കോളേജ് എൻ എസ് എസ് യുണിറ്റുകളുടെ സഹകരണത്തോടെ ഗാന്ധി വിചാര യാത്ര സംഘടിപ്പിച്ചു. ടി. പി. ആർ .നാഥ് പരിപാടി ഉദ്‌ഘാടനം ചെയ്തു. സർവ്വോദയ മണ്ഡലം സിക്രട്ടറി പി. ടി. ജോസ് ഗാന്ധിയൻ ദർശനങ്ങളിൽ മുഖ്യ ഭാഷണം നടത്തി. പ്രൻസിപ്പാൾ ഡോ. ആർ. സ്വരൂപ അധ്യക്ഷത വഹിച്ചു. രാജൻ തിയറെത്ത്, രഞ്ജിത്ത് സർക്കാർ, ഇ. രജീഷ്, എം. അനുപമ, ആദർശ് ആന്റണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.