കോളിക്കടവ് ഡോണ്‍ ബോസ്‌കോ എല്‍പി സ്‌കൂളില്‍ പിടിഎയുടെ നേതൃത്വത്തില്‍ പുസ്തകക്കൂട് സമര്‍പ്പിച്ചു.

കോളിക്കടവ് ഡോണ്‍ ബോസ്‌കോ എല്‍പി സ്‌കൂളില്‍ പിടിഎയുടെ നേതൃത്വത്തില്‍ പുസ്തകക്കൂട് സമര്‍പ്പിച്ചു.ഇരിട്ടി: കോളിക്കടവ് ഡോണ്‍ ബോസ്‌കോ എല്‍പി സ്‌കൂളില്‍ പിടിഎയുടെ നേതൃത്വത്തില്‍ പുസ്തകക്കൂട് സമര്‍പ്പിച്ചു. പ്രധാനാധ്യാപിക ഇന്‍ ചാര്‍ജ് സിസ്റ്റര്‍ നോബിള്‍ ഏറ്റുവാങ്ങി.  പിടിഎ പ്രസിഡന്റ് ഷിനോജ് കുമാര്‍, മദര്‍ പിടിഎ പ്രസിഡന്റ് സിമി പ്രവീണ്‍, ഇ.കെ. നായനാര്‍ വായനശാല സെക്രട്ടറി ബിനീഷ് കമ്മുക്കന്‍, ഗിരീഷ്, അമ്പിളി, ശ്രിബിന്‍, അധ്യാപകരായ ആനന്ദ്, ഡിബിന്‍ തോമസ്, ഡാനി എം സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു.