ഭാരതീയ വിദ്യാനികേതൻ ജില്ലാ കലാമേള സ്വാഗതസംഘം രൂപീകരിച്ചു

ഭാരതീയ വിദ്യാനികേതൻ ജില്ലാ കലാമേള 
സ്വാഗതസംഘം രൂപീകരിച്ചു


ഇരിട്ടി: നവംബർ 25 ന് പുന്നാട് നിവേദിതാ വിദ്യാലയത്തിൽ നടക്കുന്ന ഭാരതീയ വിദ്യാനികേതൻ ജില്ലാ കലാമേളയുടെ ഭാഗമായി  സ്വാഗതസംഘം രൂപീകരണ യോഗം വിദ്യാലയത്തിൽ നടന്നു. ഭാരതീയ വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് എ. പത്മനാഭൻ ഉദ്‌ഘാടനം ചെയ്തു.  . സംസ്ഥാന നൈതിക പ്രമുഖ് പ്രമോദ് കുന്നാവ് മുഖ്യഭാഷണം നടത്തി. സജീവൻ തലശ്ശേരി, സിക്രട്ടറി എ.കെ. സുരേഷ്‌കുമാർ, മാനേജർ കെ.പി. രാഹുൽ, കെ. അനന്തൻ, കലോത്സവം ജില്ലാ പ്രമുഖ് ശ്രീകല,  സിജു ഉളിക്കൽ, രേഖ  എന്നിവർ സംസാരിച്ചു. കലാമേളയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു.