തലശ്ശേരിയിൽ മാരക ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ

തലശ്ശേരിയിൽ മാരക ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ

തലശേരി.സ്കൂട്ടിയിൽ കടത്തുകയായിരുന്ന മാരക ലഹരി ഗുളികകളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.തിരുവങ്ങാട് ഉമ്മൻചിറ ഇടത്തിലമ്പലം സ്വദേശി വി. പി .വൈശാഖിനെ (28)യാണ്
കണ്ണൂർ
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.പി.ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്. വാഹന പരിശോധനക്കിടെ തലശ്ശേരി കൊടുവള്ളിയിൽ വെച്ചാണ് കെ.എൽ.58. ടി. 833 നമ്പർ
ആക്ടീവ സ്കൂട്ടറിൽ കടത്തുകയായിരുന്ന 10.85 ഗ്രാം സ്പാസ്മോ പ്രോക്സിവോൺ പ്ലസി ൻ്റെ പതിനെട്ട്മാരക ലഹരി ഗുളികളുമായി യുവാവ് പിടിയിലായത്.
റെയ്ഡിൽപ്രിവൻ്റീവ് ഓഫീസർ ഷിബു.കെ.സി. ഗ്രേഡ്എക്സൈസ് പ്രിവന്റീവ് ഓഫീസർ പങ്കജാക്ഷന്‍.സി ,സിവിൽ എക്സൈസ് ഓഫീസർ ഷാൻ.ടി.കെ.എക്സൈസ് ഡ്രൈവർ സജീഷ്

എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.