തെക്കംപൊയിലിൽ അടിഭാഗം ദ്രവിച്ച മരംഅപകടഭീഷണി ഉയർത്തുന്നു,

തെക്കംപൊയിലിൽ അടിഭാഗം ദ്രവിച്ച മരംഅപകടഭീഷണി ഉയർത്തുന്നു 
ഇരിട്ടി : റോഡരികിൽ അടിഭാഗംദ്രവിച്ചു നിൽക്കുന്ന  മരം അപകടഭീക്ഷണിയുയർത്തുന്നു. ഉളിയിൽ - തില്ലങ്കേരിേ റോഡിൽ തെക്കം പൊയിൽ വളവിലാണ് റോഡരികിൽ കൂറ്റൻ മരം അടിഭാഗം ദ്രവിച്ച നീലയിലുള്ളത്. തെക്കം പൊയിൽ തില്ലങ്കേരി ഭാഗങ്ങളിൽ നിന്നായി നിത്യേന നിരവധി  വിദ്യാർത്ഥികൾ ഉൾപ്പട നൂറുകണക്കിനാളുകൾ കാൽനടയായും വാഹനങ്ങളിലും കടന്നുപോകുന്ന റോഡാണിത്.. മരത്തിന് സമീപം തന്നെ വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്. അടിഭാഗം ദ്രവിച്ചത് കൊണ്ട് ഏതു സമയവും കടപുഴകുന്ന നിലയാണ്. തുലാവർഷം ശക്തിപ്രാപിക്കും മുമ്പ് മരം മുറിച്ച് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെടുന്നത്. അപകടഭീക്ഷണി ഉയർത്തുന്ന മരം എത്രയും പെട്ടെന്ന് മുറിച്ച് മാറ്റാൻ നടപടി വേണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം തെക്കം പൊയിൽ യൂണിറ്റും  ആവശ്യപെട്ടു.