ഇരിട്ടി വൈഎംസിഎ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

ഇരിട്ടി വൈഎംസിഎ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തിഇരിട്ടി: ഇരിട്ടി വൈഎംസിഎ ഭാരവാഹികളുടെ സ്ഥാനാരോഹണം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. എം.ജെ. മാത്യു അധ്യക്ഷത വഹിച്ചു. തലശേരി ആര്‍ച്ച് ബിഷപ് ഇമെരിറ്റസ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് മുഖ്യാതിഥിയായി. ഭാരവാഹികള്‍ക്ക് സബ് റീജിയന്‍ ചെയര്‍മാന്‍ ജസ്റ്റിന്‍ കൊട്ടുകാപ്പള്ളി സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. സാമൂഹ്യ സേവന പദ്ധതികള്‍ സബ് റീജിയന്‍ ജനറല്‍ കണ്‍വീനര്‍ ബിജു പോള്‍ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ നോര്‍ത്ത് സോണ്‍ ഫിനാന്‍ഷ്യല്‍ കോ-ഓര്‍ഡിനേറ്റര്‍ ബേബി തോലാനി, ജോസ്‌ലറ്റ് മാത്യു, ഇരിട്ടി സബ് റീജിയന്‍ വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ വത്സമ്മ സ്‌കറിയ, ഷിന്റോ മുക്കനോലി, ആന്റോ കുറുന്തോട്ടം, സണ്ണി കൂറുമുള്ളംതടം, മാത്യു കോതമ്പനാനി, അനീഷ് പാറമ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: സണ്ണി കൂറുമുള്ളംതടം (പ്രസിഡന്റ്), പി.പി.പോള്‍ (വൈസ് പ്രസിഡന്റ്), മാത്യു കോതമ്പനാനി (സെക്രട്ടറി), തോമസ് കളരിക്കല്‍ (ജോയിന്റ് സെക്രട്ടറി), പി.വി. ബാബു (ട്രഷറര്‍).