ഇരിട്ടിയിൽ കുട്ടിയെ പറ്റിച്ച് സൈക്കിൾ അടിച്ചുമാറ്റി, വിൽപനക്കെത്തിച്ചപ്പോൾ ട്വിസ്റ്റ്, പിന്നാലെ പൊലീസും
അടിച്ച് മാറ്റിയ സൈക്കിളിന് പ്രതീക്ഷിച്ച വില ലഭിക്കാതെ വന്നതോടെയാണ് മോഷ്ടാവിന് പണി കിട്ടിയത്
എന്നാല്‍ പ്രതീക്ഷിച്ച പോലെ സൈക്കിള്‍ വില്‍ക്കാന്‍ സാധിക്കാതെ വന്നതോടെ സൈക്കിള്‍ മോഷ്ടാവിന് വയ്യാവേലി ആവുകയായിരുന്നു. ഉദ്ദേശിച്ച വില ലഭിക്കാതെ വന്നതോടെ മട്ടന്നൂരില്‍ വച്ച് സൈക്കിള്‍ വില്‍ക്കാനുള്ള ശ്രമമാണ് പാളിപ്പോയത്. മറ്റ് വഴിയില്ലാതെ വന്നതോടെ സൈക്കിള്‍ കടക്കാരനെ ഏല്‍പ്പിച്ച് യുവാവ് കടന്നുകളയുകയായിരുന്നു. ഇതിനിടെ സൈക്കിള്‍ അടിച്ചുമാറ്റിയെന്ന പരാതിയുമായി സൈക്കിള്‍ ഉടമയായ കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിയുമായി എത്തുകയായിരുന്നു