ബ്ലാക്ക്റോക്ക് ഗ്രൂപ്പിന്റെ സി .എസ് .ആർ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ആംബുലൻസ് അയ്യൻകുന്ന് പഞ്ചായത്തിന് കൈമാറി.

ബ്ലാക്ക്റോക്ക് ഗ്രൂപ്പിന്റെ സി .എസ് .ആർ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ആംബുലൻസ് അയ്യൻകുന്ന് പഞ്ചായത്തിന് കൈമാറി.
 അങ്ങാടികടവ്: ബ്ലാക്ക് റോക്ക് ഗ്രൂപ്പിന്റെ സി .എസ് .ആർ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ആംബുലൻസ് അയ്യൻകുന്ന് പഞ്ചായത്തിന് കൈമാറിഅയ്യൻകുന്നിലെ അങ്ങാടികടവ് കരിക്കോട്ടകരി പ്രാഥമികാരോഗ്യ കേന്ദ്രം കേന്ദ്രീകരിച്ചാണ് ആംബുലൻസ് സർവീസ് നടത്തുക.  അങ്ങാടികടവിൽ നടന്ന ചടങ്ങിൽ  സണ്ണി ജോസഫ് എം എൽ എ ആംബുലൻസ് ഫ്‌ലാഗ് ഓഫ് ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു.  വൈസ് പ്രിസിഡന്റ് ബീന റോജസ്, കരിക്കോട്ടക്കരി സി.ഐ പി.ബി. സജീവ്,ബ്ലോക്ക് പഞ്ചായത്ത്അംഗം  മേരി റെജി, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ മിനി വിശ്വനാഥൻ, സിന്ധു ബെന്നി,സീമ സനോജ്, അംഗങ്ങളായ ജോസ് എ വൺ, ബിജോയ് തോമസ്, ബ്ലാക്ക് റോക്ക് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹാജി,  പഞ്ചായത്ത് സെക്രട്ടറി രാജീവൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് അംഗങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ബ്ലാക്ക് റോക് കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.